ഡിസംബര്‍ എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റി 68.25 പോയിന്റ് (0.33 ശതമാനം) നേട്ടത്തോടെ 20,969.40 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് പ്രവണത തുടരാന്‍, സൂചിക 21,000ന്റെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.
നിഫ്റ്റി ഉയര്‍ന്ന് 20,934.10ല്‍ വ്യാപാരം തുടങ്ങി. 21,006.10 എന്ന റെക്കോര്‍ഡ് നിലവാരം പരീക്ഷിച്ച ശേഷംസൂചിക താഴ്ന്ന് 20,862.70ല്‍ എത്തി. ഒടുവില്‍ സൂചിക കയറി 20,969.40ല്‍ ക്ലോസ് ചെയ്തു. ഐടി, പ്രൈവറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, അതേസമയം എഫ്എംസിജി, ഫാര്‍മ, ഓട്ടോ, മെറ്റല്‍ മേഖലകള്‍ താഴ്ന്നു ക്ലോസ് ചെയ്തു.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 932 ഓഹരികള്‍ ഉയര്‍ന്നു, 1398 എണ്ണം ഇടിഞ്ഞു, 153 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയില്‍ എച്ച്.സി.എല്‍ ടെക്, എല്‍.ടി.ഐ മൈന്‍ഡ് ട്രീ, ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അദാനി എന്റര്‍പ്രൈസസ്, ഐ.ടി.സി, അദാനി പോര്‍ട്‌സ്, ഹീറോ മോട്ടോകോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും ശക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ കൂടുതല്‍ ഉയര്‍ച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 21,000ല്‍ പ്രതിരോധമുണ്ട്. സൂചിക ഈ നില മറികടക്കുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് മുന്നേറ്റം തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 20,930-20,850-20,775
റെസിസ്റ്റന്‍സ് ലെവലുകള്‍ 21,000-21,075-21,150 (15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ വ്യാപാരികള്‍ക്ക്, ഹ്രസ്വകാല സപ്പോര്‍ട്ട് 20,600-20,200
പ്രതിരോധം 21,000 -21,400.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 420.60 പോയിന്റ് നേട്ടത്തില്‍ 47,262ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ കൂടുതല്‍ ഉയര്‍ച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 47,300ല്‍ ഹ്രസ്വകാല പ്രതിരോധം 48,000ലാണ്.