ഒരു മനുഷ്യന്‍ ദിവസം ശരാശരി 2 ചായ കുടിക്കും. ഒരു ചായക്ക് 10 രൂപ കണക്കാക്കിയാല്‍ ഒരാള്‍ 20 രൂപ ദിവസം ചെലവാക്കണം. അങ്ങനെ ഒരു ദിവസം ഇന്ത്യയില്‍ എത്ര ചായ വിറ്റുപോകുന്നെന്ന് കണക്കെടുത്താല്‍ ആ വിപണിയുടെ വലുപ്പം മനസിലാകും.
രാജ്യത്തെ ജനസംഖയുടെ 64 ശതമാനവും ചായ കുടിക്കുന്നവരാണെന്നാണ് കണക്ക്. കന്യാകുമാരി തൊട്ട് കാശ്മീർ വരെ സുലഭമാണ് ചായ. ഉപയോഗിക്കുന്നതിൽ മാത്രമല്ല ഉത്പാദിക്കുന്നവരിലും ഇന്ത്യ മുന്നിലാണ്. ലോകത്തെ രണ്ടാമത്തെ വലിയ തേയില ഉത്പാദകരമാണ് ഇന്ത്യ.
ഇത്രയും വലിയ വിപണി മുന്നിലുള്ളപ്പോഴും തട്ടുകടകളിലും റസ്റ്റോറന്റുകളിലും വിറ്റിരുന്ന പൊടിചായ, ലൈറ്റ് ചായ, സ്ട്രോങ് ചായ എന്നിവയിൽ മാത്രമായി ഒതുങ്ങിയിരുന്നു വിപണി. എന്നാൽ പുതിയ തലമുറ ചായയിൽ പിടിച്ച് സ്റ്റാർട്ടപ്പുകൾ പണിതപ്പോൾ ചായയ്ക്ക് പുതിയ മുഖമായി രുചിയായി. ഇവ ആരംഭിച്ചത് ഉന്നത വിദ്യഭ്യാസമുള്ള യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. എന്തായാലും ചായയുടെ വിപണി വളർന്നു കൊണ്ടിരിക്കുകയും ചായ അടിച്ച് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ കോടികൾ സമ്പാദിക്കുന്നു. വിജയിച്ച സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം.
എംബിഎ ചായ് വാല
പേര് പോലെ തന്നെ എംബിഐകാരന്റെ ബിസിനസ് ആശയം മുളച്ചതാണ് എംബിഎ ചായ് വാലയിലൂടെയാണ്. 2017 ലാണ് പ്രഫുല്‍ ബില്ലോര്‍ എംബിഎ പഠനം അവസാനിപ്പിച്ച് അഹമ്മദാബാദിൽ ചായ വില്പന ആരംഭിച്ചത്. കമ്പനിക്കിട്ട പേരായിരുന്നു എംബിഎ ചായ് വാല. എംബിഎ കാരന്റെ ചായ വില്പനയെ എതിർത്ത കുടുംബക്കാരും പരിഹസിച്ച സുഹൃത്തുക്കളും നിശബ്ദരായത് കമ്പനിയുടെ വളർച്ചയിലാണ്.
2017 ല്‍ ആരംഭിച്ച കമ്പനി 2019 തില്‍ 3 കോടി വിറ്റുവരിലേക്ക് എത്തി. ഇന്ന് 100 നഗരങ്ങളില്‍ എംബിഎ ചായ് വാലയ്ക്ക് ഔട്ട്ലേറ്റുകളുണ്ട്. ഇവയിൽ 500 ലധികം പേരാണ് തൊഴിലെടുക്കുന്നത്.
ചായ് പോയിന്റ്
2010 ലാണ് അമുലീഖ് സിംഗ് ബിഗ്രാല്‍ ചായ് പോയിന്റ് എന്ന ബ്രാൻഡിന് തുടക്കമിടുന്നത്. മൗണ്ടേന്‍ ടെയില്‍ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ചായ് പോയിന്റ് ആരംഭിക്കുന്നത്. ചായ അടിസ്ഥാനമാക്കി രാജ്യത്ത് ആരംഭിച്ച ആദ്യ സ്റ്റാര്‍ട്ടപ്പും ഇതാണ്. പ്രൊഫഷണലുകളായിരുന്നു ചായ പോയിന്റിന്റെ വിപണി.
രാജ്യത്തെ 100 ഔട്ട്‌ലേറ്റുകളിൽ നിന്നായി ദിവസ 3 ലക്ഷം ചായകളാണ് ചായ് പോയിന്റ് വിൽക്കുന്നത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ നേടിയ ശേഷമാണ് അമുലീഖ് സിംഗ് ചായ് പോയിന്റിലേക്ക് തിരിയുന്നത്. 2018 ല്‍ 88 കോടി വിറ്റുവരവ് നേടിയ കമ്പനി 2020 തില്‍ 190 കോടി രൂപയിലേക്കെത്തി.
ചായോസ്
2012 ല്‍ ഗുഡ്ഗാവിലാണ് ചായോസിന്റെ ആദ്യ ഔട്ട്‌ലേറ്റ് ആരംഭിക്കുന്നത്. ഐഐടി ബിരുദ ധാരികളായി നിതിന്‍ സുല്‍ജ, രാഘവ് വര്‍മ എന്നിവരായിരുന്നു ചായോസിന് പിന്നിൽ. 6 നഗരങ്ങളിലായി 190 സ്റ്റോറുകള്‍ ഇന്ന് ചായോസിന് ഉണ്ട്.
ഉപഭോക്താക്കളുടെ താല്പര്യത്തിന് അനുസരിച്ച് 800 0ത്തിലധികം ഓര്ഷനുകളില്‍ ചായ നല്‍കുന്നു എന്നതാണ് ചായോസിന്റെ പ്രത്യേകത. ഗ്രീന്‍ ചില്ലി , ആം പപ്പട ചായ, തുടങ്ങിയവ ചേരുവകളിൽ ചായോസിൽ ചായ ലഭിക്കും. 2020 തില്‍ 1000 കോടിയാണ് കമ്പനിയുടെ വിറ്റുവരവ്.
ചായ് സുട്ട
ബാര്‍ ആദ്യം സിഎയില്‍ പരിശ്രമിച്ചു. പിന്നീട് യുപിഎസിയിലും. രണ്ടിലും പരാജയപ്പെട്ടതോടെയാണ് അനുഭവ് ദുബൈ ചായ സുട്ട ബാര്‍ ആരംഭിക്കുന്നത്. 2016 ല്‍ സുഹൃത്തുക്കളായ ആനന്ദ് നായക്, രാഹുല്‍ പതിദാര്‍ എന്നിവവര്‍ ചേര്‍ന്നാണ് ചായ് സുട്ട ബാർ എന്ന ടീ കഫേ ചെയിന്‍ ഇന്‍ഡോറില്‍ ആരംഭിക്കുന്നത്. പ്രകൃതിയോടിണങ്ങി കുല്‍ഹാദിലാണ് ചായ വിതരണം. ചോക്ലേറ്റ് ചായ, മാസാല ചായ, തുളസി ചായ,കേസരി ചായ തുടങ്ങിയവ കമ്പനിയുടെ മെനുവിലുണ്ട്.
ഇന്ന് 190 നഗരങ്ങളിലയി 400 ഔട്ടലേറ്റുകൾ ചായ സുട്ട ബാറിനുണ്ട്. 5 ഔട്ട്ലേറ്റുകള്‍ വിദേശത്തും പ്രവർത്തിക്കുന്നു. ദിനംപ്രതി ഏകദേശം 4.5 ലക്ഷം ചായകൾ വിൽക്കുന്ന കമ്പനിക്ക് 100 കോടിയിലധികം വിറ്റുവരവുണ്ട്.
5 Comments
Wow superb blog layout How long have you been blogging for you make blogging look easy The overall look of your site is magnificent as well as the content
I loved as much as youll receive carried out right here The sketch is attractive your authored material stylish nonetheless you command get bought an nervousness over that you wish be delivering the following unwell unquestionably come more formerly again as exactly the same nearly a lot often inside case you shield this hike
Thank you for the auspicious writeup It in fact was a amusement account it Look advanced to far added agreeable from you However how can we communicate
you are in reality a good webmaster The website loading velocity is amazing It sort of feels that youre doing any distinctive trick Also The contents are masterwork you have done a fantastic job in this topic
Wow, awesome blog format! How long have you ever been blogging for?
you made running a blog glance easy. The full glance
of your web site is excellent, as well as the content material!
You can see similar here ecommerce