ഇന്ത്യയിൽ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനും സംരംഭകരായി വളരാനുമുള്ള ലാഭകരമായ ചില ബിസിനസ്സ് ആശയങ്ങളും ഇതാ ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വനിതാ സംരംഭകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. എംഎസ്എംഇ സെക്ടറുകൾക്ക് വലിയ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നത്. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ആശങ്ക ഇല്ലാതെ കടന്നുവരുവാൻ കഴിയുന്ന ധാരാളം സർക്കാർ സഹായ പദ്ധതികൾ നിലവിലുണ്ട്. ഇന്ത്യയിൽ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനും സംരംഭകരായി വളരാനുമുള്ള ലാഭകരമായ ചില ബിസിനസ്സ് ആശയങ്ങളും ചേർക്കുന്നു.
ഫാഷൻ വ്യവസായം
സ്ത്രീകൾക്ക് ഏറ്റവും തിളങ്ങാൻ സാധ്യതയുള്ള സംരംഭങ്ങളിൽ ഒന്നാണ് ഫാഷൻ വ്യവസായം. വസ്ത്ര ശൈലി, ആഭരണ മേഖല അടക്കമുള്ള വ്യവസായങ്ങളിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ എല്ലായ്പ്പോഴും ജനപ്രിയമാണ്. സ്റ്റൈലിനേക്കുറിച്ചും വസ്ത്ര ശൈലിയേക്കുറിച്ചും ബോധ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് നിങ്ങളുടെ ജോലിയാക്കാൻ സാധിക്കും. ബാഗുകളും, ആക്സസറികളും, ഔട്ട്ലെറ്റ് തുന്നൽ, എംബ്രോയ്ഡറി ജോലിയും ബോട്ടിക്ക്സ്.
ഭക്ഷണശാലകൾ, ബീവറേജസ് വ്യവസായം
കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പുറത്ത് നിന്നും ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ജനത. അത്തരത്തിൽ തുടങ്ങാവുന്ന ലാഭകരമായ വ്യവസായമാണ് ഭക്ഷണശാലകൾ. നിങ്ങൾക്ക് ആരംഭിക്കാൻ കഴിയുന്ന ചില മികച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ്സ് അവസരങ്ങൾ ചുവടേ ചേർക്കുന്നു.
കഫേകൾ, റസ്റ്റോറന്റ് ,വീട് കേന്ദ്രീകരിച്ചുള്ള ഭക്ഷണവിതരണ തൊഴിലുകൾ.
ആരോഗ്യ പരിപാലന രംഗം
ലോകത്തുള്ള ഒട്ടുമിക്ക ഭാഗങ്ങളിലുള്ളവരും ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കുന്നവരാണ്. അതിനാൽ തന്നെ ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ടുള്ള ജീവിതശൈലിയും വ്യായാമവും സ്വീകരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ച് വരികയാണ്. ഇക്കൂട്ടത്തിൽ സ്ത്രീകളുടെ എണ്ണവും ചെറുതല്ല.
അതിനാൽ തന്നെ ഇത്തരം സംരഭങ്ങൾ തുടങ്ങുന്നത് മികച്ച ലാഭത്തിലേക്ക് നയിക്കുന്നതിന് കാരണമാകും. പ്രൊഫഷണൽ ട്രെയിനർമാർ, ഫിറ്റ്നസ് സെന്റർ ഉടമസ്ഥർ, മാനേജർമാർ, എന്നിങ്ങനെയുള്ള തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
ആരോഗ്യ പരിപാലന രംഗത്ത് തുടങ്ങാൻ പറ്റിയ രണ്ട് സംരംഭങ്ങൾ ; യോഗാ, മെഡിറ്റേഷൻ സെന്ററുകൾ, സൂംബ ഇൻസ്ട്രക്ടർ.
പേഴ്സണൽ കെയർ
ഒരു സ്ത്രീയുടെ ജീവിതത്തിലെ നിർണായക വശമാണ് ആർത്തവ ശുചിത്വമെന്നത്. ഈ സമയത്ത് ഉപയോഗിക്കേണ്ട നിരവധി ഉൽപന്നങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അതേസമയം, ഇത്തരം ഉൽപന്നങ്ങളുടെ വിപണിയിൽ സ്ത്രീകൾക്ക് ശ്രദ്ധേയമായ പങ്ക് വഹിക്കാൻ സാധിക്കും. സ്ത്രീകൾക്ക് ഇതുമായി ബന്ധപ്പെട്ട് വ്യവസായങ്ങൾ തുടങ്ങുവാനും സാധിക്കും. ഇതിനുള്ള ഉദാഹരണങ്ങളാണ്. പ്രകൃതിദത്ത സാനിറ്ററി നാപ്കിനുകൾ, മെൻസ്ട്രൽ കപ്പുകൾ മറ്റ് ആർത്തവ സംബന്ധമായ ഉൽപന്നങ്ങൾ.
ഐടി മേഖല
ഇന്ന് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന തൊഴിൽ വിഭാഗം എന്നത് ഐടി മേഖല തന്നെയാണ്. സോഫ്റ്റ്‍വെയർ ഡെവലപ്പ്മെന്റ് കമ്പനി തുടങ്ങുന്നത് മികച്ച ലാഭത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. കാരണം ഇത് ക്ലയന്റ് പ്രോജക്റ്റുകളിൽ സ്വയം പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾക്ക് തുടങ്ങുവാൻ സാധിക്കുന്ന 2 മേഖലകൾ, വെബ് ഡെവലപ്പ്മെന്റ്, ആപ്പ് ഡെവലപ്പ്മെന്റ്.